ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങുന്ന താരം ആരാണ്. സംശയം വേണ്ട അത് സ്റ്റുവര്‍ട്ട് ബിന്നി തന്നെ

ജയ്പ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങുന്ന താരം ആരാണ്. സംശയം വേണ്ട അത് സ്റ്റുവര്‍ട്ട് ബിന്നി തന്നെ. രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ ബിന്നി. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ രാജസ്ഥാന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ റണ്‍ ഔട്ടായി. ഈ സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ബിന്നി 7 ബോളില്‍ 11 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു ഔട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിന്നി തൊട്ടതെല്ലാം ട്രോള്‍ എന്ന് പറയും പോലെ, റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ താരത്തിന്‍റെ ഒരു ഡൈവ് മതിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യാന്‍ കണ്ടെത്തിയ കാരണം. റണ്‍ ഔട്ടായതോടെ താരത്തിന് ഒരിക്കലും ഫോം കണ്ടെത്താന്‍ സാധിക്കില്ലെന്നും ലോകത്ത് നടക്കാത്ത ഒരു കാര്യമാണ് ബിന്നിയുടെ ഫോം എന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഇന്ത്യന്‍ താരത്തെ പൊങ്കാലയിടുന്നത്. ക്രിക്കറ്റിലെ അഭിഷേക് ബച്ചനാണ് ബിന്നി എന്നുപോലും ട്രോളുണ്ട്.

Scroll to load tweet…


Scroll to load tweet…
Scroll to load tweet…
Scroll to load tweet…