അഡ്‌ലെയ്ഡ്: ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ബൗണ്‍സര്‍ സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍. ബൗണ്‍സര്‍ കൊണ്ട് നഥാന്‍ ലിയോണിന്‍റെ ഹെല്‍മറ്റിന്‍റെ ഒരുഭാഗം തകര്‍ന്നുവീണു. ബൗളര്‍ ബ്രോഡും സഹതാരങ്ങളും ഓടിയെത്തി ലിയോണിനോട് ക്ഷാമാപണം നടത്തി. ഇംഗ്ലീഷ് താരങ്ങള്‍ ലിയോണ്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. 

ക്രിക്കറ്റിലെ ബന്ധവൈരികളുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്‍റെ സമീപനം മാതൃകയായി. കളിക്കളത്തില്‍ അവസരം കിട്ടുമ്പോള്‍ എതിരാളിയെ ആക്രമിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഇരു ടീമിലെയും താരങ്ങള്‍ സംയമനം പാലിച്ചത് വ്യത്യസ്ത കാഴ്ച്ചയായി. കളിക്കിടെ 2014ല്‍ തലയില്‍ ബൗണ്‍സര്‍ കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞിരുന്നു. സംഭവത്തിനു ശേഷം ബൗണ്‍സറുകള്‍ എറിയുന്നത് ബൗളര്‍മാര്‍ക്ക് പോലും പേടിയാണ്.

Scroll to load tweet…