ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെ വീഴ്‌ത്താന്‍ പ്രത്യേക തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. കോലിയെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ റണ്‍സ് നേടാന്‍ അനുവാദിക്കാതിരിക്കുക്ക എന്നതാണ് തങ്ങളുടെ തന്ത്രം.
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെ വീഴ്‌ത്താന്‍ പ്രത്യേക തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. കോലിയെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ റണ്‍സ് നേടാന്‍ അനുവാദിക്കാതിരിക്കുക്ക എന്നതാണ് തങ്ങളുടെ തന്ത്രം. അത് സ്വാഭാവികമായും കോലിക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടും. ജെയിംസ് ആന്‍ഡേഴ്സന്റെ പന്തുകളെ കരുതലോടെ കളിച്ച് എനിക്കെതിരെ സ്കോര്‍ ചെയ്യാനായിരിക്കും കോലി ശ്രമിക്കുക. അതുകൊണ്ടുതന്നെ രണ്ട് എന്‍ഡില്‍ നിന്നും റണ്‍സ് അനുവദിക്കാതെ കോലിയെ വരിഞ്ഞുമുറുക്കുക എന്നതാണ് ഞങ്ങളുടെ തന്ത്രം.
അനായാസം റണ്‍സ് നേടാന്‍ കഴിയാതാവുമ്പോള്‍ സ്വാഭാവികമായും കോലി സമ്മര്‍ദ്ദത്തിലാവുകയും പിഴവുകള്‍ വരുത്തുകയും ചെയ്യുമെന്നും ബ്രോഡ് പറഞ്ഞു. കോലിക്കെതിരെ മാത്രമല്ല മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെയും അനായാസം സ്കോര്‍ ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍ കോലിയെപ്പോലൊരു ലോകോത്തര ബാറ്റ്സ്മാനെ തടയാന്‍ ഏതെങ്കിലും ബൗളര്‍ക്ക് മാത്രം കഴിയില്ല. അതിന് ടീം ഒന്നാകെ പരിശ്രമിക്കണമെന്നും ബ്രോഡ് പറഞ്ഞു.
2014ല്‍ ഇന്ത്യന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിംഗ്സില്‍ നിന്നുമായി 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രമായിരുന്നു കോലിക്ക് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇതില്‍ രണ്ടുതവണ പൂജ്യനായി പുറത്താവുകുയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരം സമനിലയായെങ്കിലും 3-1 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.
