സുഹൈര്‍ ഗോകുലം എഫ്സിയില്‍; സൂപ്പര്‍ കപ്പില്‍ കളിക്കും

First Published 25, Mar 2018, 10:27 PM IST
suhair to gokulam fc
Highlights
  • സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്ക്കെതിരായ മത്സരത്തില്‍ സുഹൈര്‍ കളിക്കും.

കോഴിക്കോട്: വി.പി സുഹൈര്‍ വീണ്ടും ഗോകുലം എഫ്സിയില്‍. 25കാരന്‍ ഗോകുലം എഫ്സിയില്‍ പരിശീലനം ആരംഭിച്ചു. സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്ക്കെതിരായ മത്സരത്തില്‍ സുഹൈര്‍ കളിക്കും. സുഹൈര്‍ സ്ട്രൈക്കറുടെ വേഷത്തിലെത്തുന്നതോടെ ഗോകുലത്തിന്‍റെ ഗോള്‍ വരള്‍ച്ചയ്ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.

ഈസ്റ്റ് ബംഗാള്‍ താരമായിരുന്ന സുഹൈറിന് കഴിഞ്ഞ ഡിസംബറിന് ശേഷം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷില്ലോങ് ലാജോങ്ങിനെതിരായ മത്സരത്തിനിടെ കാല്‍പ്പാദത്തിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. അവസാന വര്‍ഷം കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി അഞ്ച് ഗോള്‍ നേടിയിരുന്നു. 2016ല്‍ കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ്സിയുടെ താരമായിരുന്നു പാലക്കാട്ടുകാരന്‍. 

loader