ദുബായ്: ക്രിക്കറ്റില്‍ പല റണ്ണൗട്ടുകളും സ്റ്റംപിംഗുകളും ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരമൊരെണ്ണം ആദ്യമായിട്ടായിരിക്കും. യുഎഇയില്‍ നടന്ന അജ്മാന്‍ ഓള്‍ സ്റ്റാര്‍സ് ലീഗില്‍ ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മിലുള്ള ട്വന്റി-20 മത്സരത്തിലായിരുന്നു കളിക്കാര്‍ അവിശ്വസനീയമായ രീതിയില്‍ പുറത്തായത്.
ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്നിറങ്ങി നടന്നപ്പോഴുള്ള സ്റ്റംപിംഗും എത്ര ഓടിയിട്ടും ക്രീസിലെത്താതിരുന്ന ബാറ്റ്സ്മാന്‍മാരുടെ അത്മഹത്യാപരമായ റണ്ണൗട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടോ എന്ന് ഐസിസി അഴിമതിവിരുദ്ധ സെല്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. യുഎഇ ക്രിക്കറ്റ് ബോര്‍ഡാണ് ലീഗിന് അനുമതി നല്‍കിയത്.
136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാരിയേഴ്സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വീഡിയോ കണ്ട് മുന്‍താരങ്ങളുള്‍പ്പെടെ നിരവധിപേര്‍ അവിശ്വസനീയമെന്ന രീതിയല്‍ പ്രതികരണങ്ങളുമാി രംഗത്തെത്തിയിട്ടുണ്ട്.
The ICC Anti-Corruption Unit is investigating a match from the Ajman All Stars League recently played in the UAE
— The Cricket Paper (@TheCricketPaper) January 30, 2018
Here’s some match footage 😳pic.twitter.com/azU1Cr86e0
