ഇന്ത്യന്‍ സമയം മൂന്നരയ്ക്കാണ് മത്സരം

മലേഷ്യ: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നലെ ആദ്യ മത്സരത്തില്‍ ഒളിംപിക് ചാമ്പ്യമാരായ അര്‍ജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളിന് ഇന്ത്യയെ തോല്‍പിച്ചിരുന്നു. 

ഗോണ്‍സാലോയുടെ ഹാട്രിക് കരുത്തിലാണ് അ‍ജ‍ന്‍റീനയുടെ ജയം. അമിത് രോഹിദാസാണ് ഇന്ത്യയുടെ രണ്ട് ഗോളും നേടിയത്. ഓസ്ട്രേലിയ, അയര്‍ലന്‍ഡ് മലേഷ്യ എന്നിവരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.