കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി വിവാഹിതനായി. ബിസിനസ് മാനേജ്മെന്‍റ് ബിരുദധാരിയായ സോനം ഭട്ടാചാര്യയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്‍ക്കത്തയില്‍ പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. മോഹന്‍ ബഗാന്‍റെ ഇതിഹാസ താരം സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശംസകള്‍ നേരാനെത്തി. രാഷ്ട്രീയ- ചലച്ചിത്ര- കായികരംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ അതിഥികളായി. ഐഎസ്എല്‍ മത്സര തിരക്കിനിടെയാണ് ബെംഗളൂരു എഫ് സി താരമായ ഛേത്രിയുടെ വിവാഹം. ഈമാസം എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബി എഫ് സിയുടെ അടുത്ത മത്സരം.
സുനില്‍ ഛേത്രിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം




