Asianet News MalayalamAsianet News Malayalam

ബംഗലൂരു എഫ്‌സിയുടെ ചരിത്ര വിജയത്തെക്കുറിച്ച് സുനില്‍ ഛേത്രി

Sunil Chhetri response over Bengluru FC win
Author
Bengaluru, First Published Oct 20, 2016, 10:51 PM IST

ബംഗലൂരു: എഎഫ്‌സി കപ്പ് സെമിഫൈനലിലെ ബംഗലൂരു എഫ്‌സിയുടെ വിജയം ഇന്ത്യൻ ഫുട്ബോളിന് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി.ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും  സുനിൽ ഛേത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഛേത്രിയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബംഗളുരു എഫ്സി എഎഫ്സി കപ്പ് ഫൈനലിലേക്ക് കടന്നത്.

മലേഷ്യൻ ക്ലബായ ജെഡിടി എഫ്‌സിയെ അട്ടിമറിച്ച് ഫൈനലിലെത്തിയതിന്റെ സന്തോഷത്തിലാണ് ബംഗലൂരു എഫ്‌സി ടീം ആകെ. ക്ലബിന്റെ ചരിത്ര വിജയം ഇന്ത്യൻ ഫുട്ബോളിനാകെ ആവേശം പകരുമെന്നാണ് പ്രതീക്ഷയെന്ന് ബംഗളുരു എഫ്‌സിയുടേയും നായകനും ദേശീയ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സ്ട്രൈക്കറുമായ സുനിൽ ഛേത്രി പറഞ്ഞു.

വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഛേത്രി ടീമിന്റെ ഒത്തിണക്കത്തിനും ആക്രമണ ഫുട്ബോളിനും നൽകുന്നു. അടുത്ത മാസം അഞ്ചിന് ദോഹയിൽ നടക്കുന്ന ഫൈനലിൽ ഇറാഖ് എയർഫോഴ്സ് ക്ലബാണ് ബംഗളുരു എഫ്സിയുടെ എതിരാളി.

Follow Us:
Download App:
  • android
  • ios