ബൈച്ചൂംഗ് ബൂട്ടിയക്കുശേഷം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ഛേത്രി അടുത്തിടെ സ്വന്തമാക്കിയരുന്നു.
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക്. ഫെഡറേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഇന്ത്യന്‍ നായകനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇത് അഞ്ചാം തവണയാണ് ഛേത്രി മികച്ച ഇന്ത്യന്‍ താരമാവുന്നത്. നേരത്തെ 2007,2011, 2013, 2014 വര്‍ഷങ്ങളിലും ഛേത്രി മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബൈച്ചൂംഗ് ബൂട്ടിയക്കുശേഷം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ഛേത്രി അടുത്തിടെ സ്വന്തമാക്കിയരുന്നു. കമലാ ദേവിയാണ് മികച്ച വനിതാ താരം. ഗ്രാസ് റൂട്ട് തലത്തിലെ മികച്ച വികസന പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം കേരളത്തിന് ലഭിക്കും.
ചെന്നൈയിന്‍ എഫ് സിയുടെ അനിരുദ്ധ് ഥാപ്പയാണ് മികച്ച യുവവാഗ്ദാനം. വനിതകളില്‍ ഇ പാന്ഥോയി ആണ് മികച്ച യുവതാരം. ഇന്ത്യന്‍ ഫുട്ബോളിനുള്ള ദീര്‍ഘകാല സംഭാവനകള്‍ കണക്കിലെടുത്ത് ഹീറോ മോട്ടോ കോര്‍പിനും ഫെഡറേഷന്റെ അംഗീകാരം ലഭിക്കും. സി.ആര്‍ ശ്രീകഷ്ണയാണ് മികച്ച റഫറി
