പരുക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. പ്രദീപ് സാങ്വാന്‍ മുംബൈ നിരയിലുണ്ട്.
ഹൈദരാബാദ്: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെതിരേ ടോസ് നേടിയ സണ്റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് രാജീവഗാന്ധി അന്തരാഷ്ട്ര സ്റ്റേഡിയത്തില് അല്പ സമയത്തിനകം മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില് മുംബൈ ഇന്ത്യന്സ് പരാജയപ്പെട്ടിരുന്നു. രണ്ടാം ജയം കൊതിച്ചാണ് സണ്റൈസേഴ്സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില് രാജസ്ഥാന് റോയല്സിനെ തോല്പ്പിച്ചിരുന്നു.
പരുക്കേറ്റ ഭുവനേശ്വര് കുമാറിന് പകരം സന്ദീപ് ശര്മയെ ഉള്പ്പെടുത്തിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. പരുക്ക് കാരണം ഹാര്ദിക് പാണ്ഡ്യ കളിക്കില്ല. പ്രദീപ് സാങ്വാന് മുംബൈ നിരയിലുണ്ട്. മിച്ചല് മക് ക്ലെനാഘന് പകരം ബെന് കട്ടിങ്ങും മുംബൈ കുപ്പായത്തിലുണ്ട്.
