നോര്‍ത്ത് ഈസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം എഫ്‌സിക്ക് യോഗ്യത
ഭുവനേശ്വര്: കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ഗോകുലം എഫ്സിയും സൂപ്പര് കപ്പിന്. യോഗ്യതാ മത്സരത്തില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് തോല്പിച്ചാണ് ഗോകുലം ടിക്കറ്റുറപ്പിച്ചത്. ഹെന്ററി കിസേക്ക നേടിയ ഇരട്ട ഗോളിലായിരുന്നു ഗോകുലത്തിന്റെ വിജയം.
കളിയുടെ 43, 75 മിനുറ്റുകളിലായിരുന്നു കിസേക്ക വലകുലുക്കിയത്. ഏപ്രില് ഒന്നിന് പ്രീ ക്വാര്ട്ടറില് ഗോകുലം ഐഎസ്എല് ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്സിയെ നേരിടും. രണ്ടാം മത്സരത്തില് ചര്ച്ചില് ഡല്ഹി ഡൈനമോസിനെയും തോല്പിച്ചു.
