റെനെ മിഹിലിറ്റിന്‍റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം

ഐഎസ്എല്‍ പ്ലേ ഓഫില്‍ കടക്കാന്‍ കഴിയാത്തതില്‍ നിരാശരായിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് യോഗ്യത നേടി. മുംബൈ സിറ്റിയുടെ പരാജയമാണ് ബ്ലാസ്റ്റേഴ്‌സിനെ ആദ്യ സൂപ്പര്‍ കപ്പിലേക്ക് യോഗ്യരാക്കിയത്. ചെന്നൈയ്ന്‍ എഫ്‌സി 1-0നാണ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. 

ചെന്നൈയ്ക്കായി 67ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍നിന്ന് റെനെ മിഹിലിച്ച് ഗോള്‍ നേടിയത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. ഇതോടെ ചെന്നൈയ്ന്‍ 32 പോയിന്റ് നേചി രണ്ടാം സ്ഥാനം ഉറപ്പിച്ചു. 

ആദ്യ നിമിഷങ്ങളില്‍ കളം നിറഞ്ഞ് കൡച്ച മുംബൈയെ ചെന്നൈ പിടിച്ചുകെട്ടി. ആദ്യ ഘട്ടങ്ങളില്‍ തണുപ്പന്‍ പ്രകടനമായിരുന്നെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ റെനെ ചെന്നൈയ്ക്ക് രണ്ടാം സ്ഥാനം ഉറപ്പിച്ച ഗോള്‍ നേടുകയായിരുന്നു.