ദില്ലി: ബിസിസിഐയുടെ നിലവിലെ ഭരണസമിതിയെ മാറ്റി പുതിയ സമിതിയെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ജികെ പിള്ളയെ നിരീക്ഷകനായി നിയമിക്കുന്നതിനെ ബി സി സി ഐ എതിര്‍ത്തു.ഇതേതുടര്‍ന്ന് പുതിയ ഭരണസമിതി അംഗങ്ങളെ കുറിച്ച് നിര്‍ദേശം ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ബിസിസിഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തില്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാകുറിനും, രത്നാകര്‍ ഷെട്ടിക്കും എതിരെ സ്വീകരിക്കേണ്ട നടപടികളും കോടതി ഇന്ന് തീരുമാനിക്കും.

 ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നീവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.