ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ സുപ്രീം കോടതി ബിസിസിഐക്ക് അനുമതി നല്‍കി. രണ്ട് മത്സരങ്ങള്‍ക്കായി 1.33 കോടി ചെലവഴിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോധ സമിതി ശുപാര്‍ശപ്രകാരം സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നതിന് ബിസിസിഐക്ക് വിലക്കുണ്ടായിരുന്നു.

ടെസ്റ്റ് പരമ്പരയ്‌ക്കുശേഷം നടക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ക്കുമായി 25  ലക്ഷം രൂപ വീതം ഉപയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സൃഷ്‌ടിച്ച തടസ്സങ്ങള്‍ മറികടന്നാണ് പണം ഉപയോഗിക്കാന്‍ ബിസിസിഐയ്‌ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മാച്ച് തുക നല്‍കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.ഈ മാസം എട്ടിന് മുംബൈയില്‍ നാലാം ടെസ്റ്റും 16ന് ചെന്നൈില്‍ അഞ്ചാം ടെസ്റ്റും നടക്കും.