മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍ ഓപ്പോയ്ക്കെതിരെ സംഘപരിവാര്‍ സംഘടന. ടീം ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് ഫോണ്‍ കമ്പനിയായ ഒപ്പോയാണ്. ഇന്ത്യയെ വിറ്റ് വിദേശികള്‍ ലാഭം കൊയ്യേണ്ടെന്നു പറഞ്ഞാണ് സംഘപരിവാര്‍ വിഭാഗത്തില്‍പെടുന്ന സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തുവന്നിരിക്കുന്നത്. ഇതിന് പുറമെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കെതിരെയും ചൈനീസ് ഉത്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെയും വരും ദിവസങ്ങളില്‍ പ്രചരണം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അറിയിച്ചു. 

സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ കണ്‍വീനര്‍ അശ്വനി മഹാജന്‍, കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചു.
മൊബൈല്‍ കമ്പനിയുടെ പേരും ലോഗോയും പതിച്ച ജേഴ്‌സി നിര്‍മ്മിച്ചിരുന്നത്. ഇത് ടീം അംഗങ്ങള്‍ അണിയരുതെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ചൈനയുടെ ഇത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. 

സ്വന്തം രാജ്യത്തെ ആഭ്യന്തര ഉത്പന്നങ്ങളെ കൊല്ലുന്നതിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 1079 കോടി രൂപയുടെ കരാറില്‍ ഒപ്പോ ഒപ്പുവച്ചത്. അഞ്ചു വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പാണ് ഇതിലൂടെ ഒപ്പോ കൈവരിച്ചിരിക്കുന്നത്. സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ഒപ്പോ പുതിയ സ്‌പോണ്‍സര്‍മാരായത്.