ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന്‍റെ ഇന്നിംഗ്‌സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചു. ആറ് ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായതാണ് നാടകീയ പതനത്തിന് വഴിവെച്ചത്. എന്നാല്‍ എതിര്‍ ടീം വിജയലക്ഷ്യം രണ്ടാം ഓവറില്‍ മറികടന്നു... 

ക്വലാലംപൂര്‍: ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് മലേഷ്യയിൽ നടന്ന ഒരു ട്വന്റി 20 മത്സരം. ലോക ട്വന്റി 20 യോഗ്യത ടൂർണമെന്റിൽ മലേഷ്യക്കെതിരെ മ്യാൻമറിന്‍റെ ഇന്നിംഗ്സ് വെറും ഒമ്പത് റൺസിന് അവസാനിച്ചു. ആറ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി. 

നാലോവറിൽ ഒരു റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പവൻദീപ് സിംഗാണ് മ്യാൻമറിനെ തകർത്തത്. മ്യാൻമർ പത്തോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെടുത്ത് നിൽക്കവെ മത്സരം മഴ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ആറ് റൺസായി പുനർനിർണയിച്ച വിജയലക്ഷ്യം മലേഷ്യ രണ്ടാം ഓവറിൽത്തന്നെ മറികടന്നു.