കൊല്‍ക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന  ഇന്ത്യ-ശ്രീലങ്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞെങ്കിലും ആശിഷ് നെഹ്റയുടെ തിരിച്ച് വരവിന് സാക്ഷിയായിയെന്നാശ്വസിക്കാം ഇന്ത്യന്‍ ആരാധകര്‍ക്ക്.  ഇന്ത്യന്‍ വിരമിച്ചെങ്കിലും മൈതാനത്തിന് വെളിയിലേയ്ക്ക് പോകാതെ പുതിയ വേഷത്തില്‍ ആശിഷ് നെഹ്റയെ കാണാന്‍ സാധിച്ചതാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ നിന്നുണ്ടായ ഗുണം. 

മല്‍സരത്തിന് മുമ്പ് മുന്‍സഹതാരങ്ങളെ കാണാന്‍ എത്തിയ ആശിഷ് നെഹ്റയെ കണ്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാന്‍ പക്ഷേ ഏറെ പണിപ്പെടേണ്ടി വന്നുവെന്ന് മാത്രം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കമന്ററി ബോക്സിലേയ്ക്ക് കോട്ടും സ്യൂട്ടുമണിഞ്ഞ് പുതിയ ലുക്കിലാണ് നെഹ്റ എത്തിയത്.  കളിക്കാരന്റെ റോളില്‍ നിന്ന് കമന്ററി ബോക്സിലേക്കുള്ള മാറ്റം ആസ്വദിക്കുന്നുവെന്നാണ് നെഹ്റയുടെ പ്രതികരണം. 

18 വര്‍ഷത്തെ രാജ്യാന്തര കരിയറിന് ശേഷമാണ് ആശിഷ് നെഹ്റ ന്യൂസിലന്റിനെതിരായ ട്വന്റി 20 യിലാണ് വിരമിച്ചത്. കമന്ററി ബോക്സിലേക്കുള്ള ആശിഷ് നെഹ്റയുടെ വരവിന് വിരേന്ദര്‍ സേവാഗ് അടക്കമുള്ളവര്‍ അഭിനന്ദിച്ചു.