ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ത്രസിപ്പിക്കുന്ന വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനും കോലി തീരുമാനിച്ചിരുന്നു.  

നോട്ടിങ്ഹാം: ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീ തുക മുഴുവന്‍ പ്രളയം കാരണം ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് നല്‍കുമെന്ന് വാര്‍ത്ത. 1.26 കോടി രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യയുടെ വിജയം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നുവെന്നും ക്യാപ്റ്റന്‍ കോലി പറഞ്ഞിരുന്നു.

നേരത്തെ പാക്കിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന് പിന്തുണ അറിയിയിച്ചിരുന്നു. ഷാഹിദ് അഫ്രീദി, ഹസന്‍ അലി എന്നിവരെല്ലാം ഇവരില്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും പിന്തുണ അറിയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ 15ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തിരുന്നു. ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും സഹായങ്ങളുമായി സജീവമായിരുന്നു.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ത്രസിപ്പിക്കുന്ന വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനും കോലി തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് കോലി ഇന്ത്യയുടെ ജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. മഹാപ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കേരള ജനതക്കായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുവെന്നും കോലി പറഞ്ഞു.

2-0ന് പിന്നിലായിരുന്നെങ്കിലും പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു.തിരിച്ചുവരാമെന്ന ആത്മവിശ്വാസമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പരമ്പര 2-1ല്‍ എത്തിക്കാനാവുമായിരുന്നില്ല.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ലോര്‍ഡ്‌സില്‍ മാത്രമാണ് നമ്മള്‍ സമ്പൂര്‍ണമായും കീഴടങ്ങിയത്.

അതുകൊണ്ടു തന്നെ ഈ മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച സ്‌കോര്‍ കുറിക്കുക എന്നത് പ്രധാനമായിരുന്നു. അജിങ്ക്യാ രഹാനെക്കൊപ്പം ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്‌സില്‍ രഹാനെയും രണ്ടാം ഇന്നിംഗ്‌സില്‍ പൂജാരയും പുറത്തെടുത്ത പ്രകടനം മത്സരത്തില്‍ നിര്‍ണായകമായെന്നും കോലി.