പാരിസ്: കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ് പാരിസ് നഗരം. സെയ്ന്‍ നദി കരകവിഞ്ഞൊഴുകിയതോടെ നൂറുകണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. സെയ്ന്‍ നദിയില്‍ സാധാരണയെക്കാള്‍ ആറ് മീറ്റര്‍ ഉയരത്തിലാണ് ജലമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ കെടുതിയിലും വെള്ളപ്പൊക്ക ദിനങ്ങള്‍ ആസ്വദിക്കുകയാണ് ഫ്രഞ്ച് കൗമാരങ്ങള്‍. 

വെള്ളം നിറഞ്ഞ പാരിസ് തെരുവിലൂടെ വേക്ക് ബോര്‍ഡില്‍ പരിശീലനം നടത്തുന്ന കൗമാരക്കാരുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് വേക്ക് ബോര്‍ഡില്‍ പാരിസ് നഗരത്തില്‍ പരിശീലനത്തിലും അഭ്യാസങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത്. കൈയില്‍ ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്‍റെ സഹായത്തോടെയാണ് അനായാസം ഇവര്‍ ജലത്തിലൂടെ തെന്നിനിങ്ങുന്നത്. 
പാരിസ് നഗരത്തിലെ വേക്ക് ബോര്‍ഡ് അഭ്യാസം കാണാം