മുംബൈ: കഴിഞ്ഞ ദിവസമാണ് സച്ചിനെക്കുറിച്ച് ഇറങ്ങുന്ന ചിത്രം സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസിലെ പുതിയ ഗാനം പുറത്തിറങ്ങിയത്. സച്ചിന്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ മുഴങ്ങാറുള്ള "സച്ചിന്‍..സച്ചിന്‍" എന്ന ശബ്ദത്തിന്‍റെ പാശ്ചത്തലത്തിലാണ് ഈ ഗാനം സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തയ്യാറാക്കിയിരിക്കുന്നത്.
സച്ചിന്‍..സച്ചിന്‍ എന്ന വിളി ഞാന്‍ ക്രിക്കറ്റ് കളി നിര്‍ത്തുന്നതോടെ നിലയ്ക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് വീണ്ടും തിയറ്ററുകളില്‍ മുഴങ്ങും എന്നത് തീര്‍ത്തും സന്തോഷകരമായ കാര്യമാണ് സച്ചിന്‍ പറയുന്നു.
എന്‍റെ അമ്മയാണ് സച്ചിന്‍..സച്ചിന്‍ എന്ന് വിളിച്ച് തുടങ്ങിയത്. കുട്ടിയായിരുന്നപ്പോള്‍ വീട്ടിന് താഴെ എന്നും കളിയിലായിരുന്ന എന്നെ വിളിക്കാന്‍ വേണ്ടിയായിരുന്നു അമ്മയുടെ ശ്രമം. അത് ഒരു മന്ത്രം പോലെ എന്‍റെ കാതില്‍ അലയടിച്ചു, പിന്നീട് കാണികളും അത് ഏറ്റുപിടിച്ചു.
