ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കര്‍ണാടകത്തിന്റെ മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ടീമില്‍ നിന്ന് ഒഴിവാക്കി. കരുണിന് പകരം രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ ഇടം നേടി. പരിക്ക് ഭേദമായി കെ.എല്‍.രാഹുലും ടീമില്‍ തിരിച്ചെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ധരംശാല ടെസ്റ്റിനുള്ള സംഘത്തില്‍ 15 പേരെ നിലനിര്‍ത്തി. 26ന് ഗോളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ ഓഗസ്റ്റ് മൂന്നിനും മൂന്നാം ടെസ്റ്റ് 12ന് കാന്‍ഡിയിലും ആരംഭിക്കും. ടീം: കോഹ്ലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, പൂജാര, രഹാനെ, രോഹിത് ശര്‍മ, രവിചന്ദ്ര അശ്വിന്‍, ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.