ധര്‍മാശല: ഓസീസിന് നാണക്കേടായി ഡ്രസ്സിംഗ് റൂമില മറ്റൊരബദ്ധം കൂടി. ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ബാറ്റ്സ്മാന്‍ മാത്യു വെയ്ഡ് അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പേ കൈയടിച്ച് അഭിനന്ദിച്ചതാണ്ണ് ഓസീസിന് നാണക്കേടായത്. മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ ഓസീസിനെ കരകയറ്റിയ മാത്യു വെയ്ഡ് 47 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കെയാണ് ഓസീസ് ഡ്രസ്സിംഗ് റൂം ഫിഫ്റ്റി അടിച്ചതിന് കൈയടിച്ചത്.
ഓസീസ് സ്കോര്‍ 274ല്‍ നില്‍ക്കെ 47 റണ്‍സെടുത്ത വെയ്ഡ് അശ്വിന്റെ പന്ത് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ബൗണ്ടറി നേടി. എന്നാല്‍ അമ്പയറുടെ സിഗ്നലിന് കാത്തു നിന്ന വെയ്ഡ് ഫിഫ്റ്റി അടിച്ചത് ആഘോഷിച്ചില്ല. വെയ്ഡിന്റെ കാലില്‍ തട്ടിയാണ് പന്ത് ബൗണ്ടറി കടന്നത് എന്ന് വ്യക്തമാക്കി അമ്പയര്‍ ലെഗ് ബൈ വിളിച്ചതോടെ ആ റണ്‍സ് വെയ്ഡിന് നഷ്ടമാവുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ അമ്പയറുടെ സിഗ്നലിനൊന്നും കാത്തുനില്‍ക്കാതെ ഓസീസ് ഡ്രസ്സിംഗ് റൂം വെയ്ഡിന്റെ ഫിഫ്റ്റിക്കായി കൈയടിച്ച് തുടങ്ങിയിരുന്നു. ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഡിആര്‍സ് തീരുമാനം കൈക്കൊള്ളാനായി ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ നടപടി ഓസീസിന് നാണക്കേടുണ്ടാക്കിയിരുന്നു.
