കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലിന്റ ആദ്യപാദത്തില്‍ ബോക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും രണ്ട് ഗോള്‍വീതമടിച്ച് പിരിഞ്ഞു. ബോക്കയ്ക്ക വേണ്ടി റമോണ്‍ ആബില, ഡാരിയോ ബെനഡെറ്റോ എന്നിവര്‍ ഗോള്‍ നേടി.

ബ്യൂണസ് ഐറിസ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലിന്റ ആദ്യപാദത്തില്‍ ബോക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും രണ്ട് ഗോള്‍വീതമടിച്ച് പിരിഞ്ഞു. ബോക്കയ്ക്ക് വേണ്ടി റമോണ്‍ ആബില, ഡാരിയോ ബെനഡെറ്റോ എന്നിവര്‍ ഗോള്‍ നേടി. ലൂകാസ് പ്രാറ്റോയുടെ റിവറിനായി ഒരു ഗോള്‍ മടക്കി. മറ്റൊന്ന് റിവര്‍പ്ലേറ്റ് താരത്തിന്റെ ദാനമായിരുന്നു. 

ബോക്കയുടെ ഹോം ഗ്രൗണ്ടില്‍ 34ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ നേടി. അബിലയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ അര്‍മാനിയുടെ കൈകളില്‍ തട്ടി ഗോള്‍വര കടന്നു. എന്നാല്‍ ഒരു മിനിറ്റ് മാത്രമായിരുന്നു ഗോളിന്റെ ആയുസ്. ലൂക്‌സാ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചിടിച്ചു. ഗോള്‍ കീപ്പര്‍ അഗസ്റ്റിന്‍ റോസി മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും പന്ത് വലയിലെത്തി.

Scroll to load tweet…
Scroll to load tweet…

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ബോക്കയുടെ രണ്ടാം ഗോള്‍. ബെനഡെറ്റോ ഹെഡ്ഡര്‍ ഒരിക്കല്‍കൂടി അര്‍മാനിയെ കീഴടക്കി. 61ാം മിനിറ്റില്‍ എന്നാല്‍ കാര്‍ലോസ് ഇസ്‌ക്വിഡെറോസിന്റെ സെല്‍ഫ് ഗോള്‍ റിവര്‍ പ്ലേറ്റിനെ ഒപ്പമെത്തിച്ചു.

Scroll to load tweet…
Scroll to load tweet…