പല്ലേക്കേല: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്ക ഇന്നിംഗ്സ് തോല്‍വിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗസ് സ്കോറായ 487 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായ ലങ്ക ഫോളോ ഓണ്‍ വഴങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കണ്ട മത്സരം കൂടിയാണ് ഇത്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ഇന്ത്യന്‍ യുവതാരങ്ങളുടെ ഒരു ചിഹ്നഭാഷയെക്കുറിച്ചാണ്. ആഘോഷം നടത്തുമ്പോള്‍ എല്ലാം ഇന്ത്യ താരങ്ങള്‍ V എന്ന ചിഹ്നം കാണിക്കുന്നു. സെഞ്ച്വറി നേടിയ ഹാര്‍ദ്ദിക് ഇത്തരത്തില്‍ പവലനിയനിലേക്ക് കാണിച്ചപ്പോള്‍. അവിടുന്ന് കെഎല്‍ രാഹുല്‍ ഇത് തിരിച്ചുകാണിച്ചു. ശിഖര്‍ ധവാനും, കെഎല്‍ രാഹുലും ഈ ചിഹ്നാഘോഷത്തിലുണ്ട്.

ഇതിന്‍റെ ഒരു വീഡിയോ ഇങ്ങനെ

എന്നാല്‍ ഇത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഈ താരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും വിക്ടറിയുടെ ചിഹ്നമാണ്. അല്ല ക്യാപ്റ്റന്‍ വീരാട് കോലിയെ ഉദ്ദേശിച്ചാണ് തുടങ്ങിയ അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്തുണ്ട്. മൂന്നാം ടെസ്റ്റിലെ വിജയത്തിന് ശേഷം ഏതെങ്കിലും ഇന്ത്യന്‍ താരം ഇതിന്‍റെ രഹസ്യം വെളിപ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.