ആറ് വര്‍ഷത്തേക്കാണ് കരാര്‍. 35 മില്ല്യണ്‍ യൂറോയും ക്രൊയേഷ്യന്‍ മധ്യനിരതാരം മറ്റിയോ കോവാസിച്ചിനേയും നല്‍കിയാണ് റയല്‍ കോര്‍ട്ടോയെ സ്വന്തമാക്കിയത്

മാഡ്രിഡ്: ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തി. പുതിയ സീസണില്‍ കോര്‍ട്ടോ റയല്‍ മാഡ്രിഡിന്റെ ജേഴ്‌സിയണിയും. ചെല്‍സില്‍ നിന്നാണ് താരം മാഡ്രിഡിലെത്തിയത്. ആറ് വര്‍ഷത്തേക്കാണ് കരാര്‍. 35 മില്ല്യണ്‍ യൂറോയും ക്രൊയേഷ്യന്‍ മധ്യനിരതാരം മറ്റിയോ കോവാസിച്ചിനേയും നല്‍കിയാണ് റയല്‍ കോര്‍ട്ടോയെ സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ ലോണിലാണ് കോവസിച്ച് റയലില്‍ ചെല്‍സിയില്‍ കളിക്കുക. 

നേരത്തെ തന്നെ താന്‍ റയല്‍ മാഡ്രിഡിലേക്ക് പോവുകയാണെന്ന് സൂചനകള്‍ കോര്‍ട്ടോ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചെല്‍സി ലോക റെക്കോഡ് തുകയക്ക് പുതിയ ഗോള്‍ കീപ്പറെ ക്ലബിലെത്തിച്ചത്. അത്ലറ്റികോ ബില്‍ബാവോയുടെ ഗോള്‍ കീപ്പര്‍ കെപ അറിസബഗാലെയാണ് കഴിഞ്ഞ ദിവസം ചെല്‍സിയിലെത്തിയത്. കോര്‍ട്ടോ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറാകും.

Scroll to load tweet…

കോര്‍ട്ടോയുടെ മെഡിക്കല്‍ ടെസ്റ്റ് നാളെ നടക്കും. ഞായറാഴ്ച താരത്തെ റയല്‍ ഔദ്യോഗികമായി അവതരിപ്പിക്കും. 2011ല്‍ ചെല്‍സി സ്വന്തമാക്കിയ താരം ആദ്യ മൂന്നു സീസണുകളില്‍ ലോണടിസ്ഥാനത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായായിരുന്നു കളിച്ചിരുന്നത്. പിന്നീട് ചെല്‍സിയുടെ ഒന്നാം നമ്പറുമായി. ചെല്‍സിക്കായി 126 മത്സരങ്ങളും അത്‌ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ ബെല്‍ജിയത്തിനായി കോര്‍ട്ടോ തകര്‍ത്തു കളിച്ചിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…