ചെല്‍സി ആരാധകരുടെ വാക്കുകള്‍ ഏറെ വേദനിപ്പിക്കുന്നുവെന്ന് റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ട്വാ. ഈ സീസണിലാണ് ചെല്‍സിയില്‍ നിന്ന് താരം റയലിലേക്ക് പോയത്. എന്നാല്‍ ആരാധകര്‍ക്ക് ഇതൊന്നും അത്ര രസിച്ചില്ല. കോര്‍ട്ട്വായ്്ക്ക് വെറുക്കപ്പെട്ടവന്‍ എന്ന ടാഗും നല്‍കി.
മാഡ്രിഡ്: ചെല്‍സി ആരാധകരുടെ വാക്കുകള്‍ ഏറെ വേദനിപ്പിക്കുന്നുവെന്ന് റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ട്വാ. ഈ സീസണിലാണ് ചെല്‍സിയില്‍ നിന്ന് താരം റയലിലേക്ക് പോയത്. എന്നാല്‍ ആരാധകര്‍ക്ക് ഇതൊന്നും അത്ര രസിച്ചില്ല. കോര്‍ട്ട്വായ്ക്ക് വെറുക്കപ്പെട്ടവന്‍ എന്ന ടാഗും നല്‍കി.
റയല്‍ മാഡ്രിഡിലെ പരിശീലന രീതികള്‍ ലോകനിലവാരം ഉള്ളതാണെന്നും ചെല്‍സിയേക്കാള്‍ മികച്ചതാണെന്നും കോര്‍ട്ടോ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ താന്‍ ചെല്‍സിയെ ചെറുതാക്കാനല്ല അങ്ങനെ പറഞ്ഞത് എന്ന് താരം പറഞ്ഞു.
ആരാധകര്‍ തന്നെ വെറുക്കുന്നത് സത്യങ്ങള്‍ മുഴുവന്‍ അറിയാഞ്ഞിട്ടാണ്. റയല്‍ മാഡ്രിഡിലേക്ക് വരാന്‍ വേണ്ടി ചെല്‍സിയുടെ പ്രീസീസണ്‍ പരിശീലനങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. അത് ചെല്‍സി ടീമിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണെന്നും താരം പറഞ്ഞു.
