ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനം നിരസിച്ച ഒന്‍‍‍റി ഇനി മൊണാക്കോയെ പരിശീലിപ്പിക്കും. ആഴ്‌സണല്‍ സ്‌ട്രൈക്കറായി പേരെടുത്ത ഒന്‍‌റി മോണോക്കോ താരമായാണ് കരിയര്‍ തുടങ്ങിയത്... 

മൊണാക്കോ: ഫ്രഞ്ച് മുന്‍ താരം തിയറി ഒന്‍‍‍റി മൊണാക്കോ ഫുട്ബോള്‍ ക്ലബ്ബിന്‍റെ പരിശീലകനായി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുറത്താക്കപ്പെട്ട ലിയൊനാര്‍ഡോ ജാര്‍ഡിമിന് പകരമായാണ് നിയമനം. നിലവില്‍ ബെൽജിയം ദേശീയ ടീമിന്‍റെ സഹപരിശീലകനായ ഒന്‍‍‍റി ആദ്യമായാണ് ഒരു ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുന്നത്.

Scroll to load tweet…

നേരത്തേ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനം ഒന്‍‍‍റി നിരസിച്ചിരുന്നു. മൊണാക്കോ താരമായി തുടങ്ങിയ ഒന്‍‍‍റി പിന്നീട് ആഴ്സനല്‍, ബാഴ്സലോണ ടീമുകള്‍ക്കായും കളിച്ചിരുന്നു. ഫ്രഞ്ച് ലീഗിൽ ഉദ്ഘാടന ദിവസത്തിന് ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെ പോയ മൊണാക്കോ നിലവില്‍ പതിനെട്ടാം സ്ഥാനത്താണ്. കഴിഞ്ഞ നാല് മത്സരത്തിലും മൊണാക്കോ തോറ്റിരുന്നു .