ഫ്രഞ്ച് മുന്‍ താരം തിയറി ഒന്റി  മൊണാക്കോ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാകും. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശന വിധേയനായ ലിയൊനാര്‍ഡോ ജാര്‍ഡിമിന്റെ പകരക്കാരനായാകും നിയമനം. നിലവില്‍ ബെല്‍ജിയം ദേശീയ ടീമിന്റെ സഹപരിശീലകനാണ് ഒന്റി. 

പാരീസ്: ഫ്രഞ്ച് മുന്‍ താരം തിയറി ഒന്റി മൊണാക്കോ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാകും. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശന വിധേയനായ ലിയൊനാര്‍ഡോ ജാര്‍ഡിമിന്റെ പകരക്കാരനായാകും നിയമനം. നിലവില്‍ ബെല്‍ജിയം ദേശീയ ടീമിന്റെ സഹപരിശീലകനാണ് ഒന്റി. 

നേരത്തേ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ പരിശീലക സ്ഥാനം ഒന്റി നിരസിച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ ഉദ്ഘാടന ദിവസത്തിന് ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെ പോയ മൊണാക്കോ നിലവില്‍ 18ആം സ്ഥാനത്താണ്. കഴിഞ്ഞ 4 മത്സരത്തിലും മൊണാക്കോ തോറ്റിരുന്നു.

ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംസിന്റെ ഉപദേശപ്രകാരമാണ് ഒന്റി പുതിയ പദവി ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.