മുംബൈ: സച്ചിന്‍റെ ക്രിക്കറ്റ് ഗ്രൗണ്ടിലെ കഴിവ് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഭാഷയിലും അത്ര മോശമല്ല സച്ചിന്‍ എന്നാണ് മുന്‍ ഇന്ത്യന്‍ ടീം അംഗം ഹേമന്ത് ബദാനി പറയുന്നത്. സച്ചിന്‍ തന്നെ തന്‍റെ ഭാഷ മനസിലാക്കാനുള്ള ശേഷി വ്യക്തമാക്കി പറയുന്ന വീഡിയോ ആണ് ബദാനി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

സംഭവം രഞ്ജി ട്രോഫിയിലാണ്. തമിഴ്നാടിനോട് കളിക്കുകയായിരുന്നു സച്ചിന്‍റെ മുംബൈ ടീം. എന്നാല്‍ സച്ചിന് മനസിലാകാതിരിക്കാന്‍ തമിഴ്നാട് ക്യാപ്റ്റനായ ബദാനി തുടര്‍ച്ചയായി തമിഴില്‍ ബൗളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ 25 കൊല്ലത്തോളം രാജ്യത്തെ ക്രിക്കറ്റ് ടീമില്‍ എല്ലാ സംസ്ഥാനത്തെ താരങ്ങള്‍ക്ക് ഒപ്പവും കളിച്ച തനിക്ക് അത് മനസിലാകില്ലെന്നാണ് ബദാനി വിചാരിച്ചത് സച്ചിന്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എഴുതിയ ജനാധിപത്യത്തിന്‍റെ ഇലവന്‍ എന്ന ക്രിക്കറ്റ് സംബന്ധിയായ ബുക്ക് പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സച്ചിന്‍റെ ഈ വെളിപ്പെടുത്തല്‍.