ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക് ടീമുകളുടെ ക്യാപ്റ്റന്മാരാണ് വിലക്ക് പിന്‍വലിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടത്.

ലിമ: കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പെറു ക്യാപ്റ്റന്‍ പൗലോ ഗുറേറോയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി മൂന്ന് എതിര്‍ ടീം നായകന്മാര്‍ രംഗത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന്റെ എതിരാളികളായ ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക് ടീമുകളുടെ ക്യാപ്റ്റന്മാരാണ് വിലക്ക് പിന്‍വലിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടത്.

ഗുറേറോ മനപ്പൂര്‍വ്വം കൊക്കെയ്ന്‍ ഉപയോഗിച്ചതല്ലെന്ന് വ്യക്തമാണെന്നും ഇവര്‍ പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിനിടെ പരിശോധനയിൽ പരാജയപ്പെട്ട ഗുറേറോയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ മൂന്നിനാണ് അവസാനിക്കുന്നത്.

1982ന് ശേഷം ആദ്യമായാണ് പെറു ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യതാറൗണ്ടിൽ പെറുവിന്‍റെ ടോപ്സ്കോറര്‍ ആയിരുന്നു ഗുറേറോ. ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയാത്തത് പെറുവിന് കനത്ത നഷ്ടമാണ്.