സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് മഴ ഭീഷണി. സെഞ്ചുറിയനിലെ മൂടിക്കെട്ടിയ അന്തരീക്ഷം മത്സരം തടസപ്പെടുത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മത്സരത്തിനിടെ ശക്തമായ ഇടിമിന്നല്‍ വന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.

സെഞ്ചൂറിയനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ടി20 ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം കടുപ്പമേറിയതാവും. അതേസമയം കൂടുതല്‍ പ്രതിരോധത്തിലാവുക ആതിഥേയരായ ദക്ഷിണാഫ്രിക്കയായിരിക്കും.