ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി മെഡൽ. വനിതകളുടെ ലോങ് ജന്പിൽ മലയാളി താരം വി നീന വെള്ളിമെഡൽ സ്വന്തമാക്കി. എണ്ണൂറ് മീറ്റർ ഓട്ടത്തിൽ മലയാളി ജിൻസൺ ജോൺസണിനും വെള്ളി മെഡൽ സ്വന്തമാക്കി.