സ്ഥിരതയും ഫിറ്റ്‌നസും കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിക്കുന്ന കോലിയെ പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍ ടോം കുരാന്‍.
ലണ്ടന്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കോലിയെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളള ഇതിഹാസ താരങ്ങളുമായാണ് ഇതിനകം ക്രിക്കറ്റ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ക്രിക്കറ്റിലെ തകര്‍ക്കപ്പെടില്ലെന്ന് കരുതിയ റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് മുന്നേറുകയാണ് കിംഗ് കോലി.
സ്ഥിരതയും ഫിറ്റ്‌നസും കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിക്കുന്ന കോലിയെ പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍ ടോം കുരാന്‍. എങ്ങനെയാണ് കോലിയെ പുറത്താക്കുക എന്നായിരുന്നു കുരാനോടുള്ള ചോദ്യം. പുറത്താക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. എന്നാല്‍ കോലി അവിശ്വസനീയ താരമാണ് എന്നുമായിരുന്നു ഇംഗ്ലീഷ് യുവ താരത്തിന്‍റെ പ്രതികരണം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ 2018ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരവും വിരാട് കോലി സ്വന്തമാക്കി. ഒരുവര്‍ഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതിയും ഇന്ത്യന്‍ നായകന്‍ നേടിയിരുന്നു. 2018ലെ ഐസിസി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും വിരാട് കോലിയാണ്.
