ജർമൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന്. മികച്ച പരിശീലകനായി ബയേൺ മ്യൂണിക്കിന്‍റെ യുപ് ഹെയ്ൻകസ് തിരഞ്ഞെടുക്കപ്പെട്ടു.

ബര്‍ലിന്‍: ജർമൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന്. ജർമ്മൻ സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ കണ്ടെത്തിയത്. 475ല്‍ 185 വോട്ട് നേടിയാണ് ക്രൂസ് വിജയിയായത്. മികച്ച പരിശീലകനായി ബയേൺ മ്യൂണിക്കിന്‍റെ യുപ് ഹെയ്ൻകസ് തിരഞ്ഞെടുക്കപ്പെട്ടു.

ഫുട്ബോള്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമാണെന്ന് ക്രൂസ് പ്രതികരിച്ചു. മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയപ്പോള്‍ ക്രൂസ് ടീമിലംഗമായിരുന്നു. യൂവേഫ സൂപ്പര്‍ കപ്പ്, സ്‌പാനിഷ് സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയും ക്രൂസ് നേടിയിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.