എട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നല്‍കിയ കോര്‍ണര്‍ കിക്കില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ വലകുലുക്കിയ യാന്‍ വെര്‍ട്ടോങ്ങനാണ് കളി ആവേശത്തിലാക്കിയത്. മൂന്നു മിനുട്ടുകള്‍ക്കം മാറ്റ് റിച്ചി നല്‍കിയ ക്രോസ് വലയിലെത്തിച്ച ജോസ്‌ല്യു ന്യൂകാസിലിന് വേണ്ടി തിരിച്ചടിച്ചു

കഴിഞ്ഞ സീസണിലെ കുതിപ്പ് ഇക്കുറിയും ആവര്‍ത്തിക്കാന്‍ ടോട്ടനം ഹോട്സ്പര്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ച് ടോട്ടനം കരുത്തുകാട്ടി.

എട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നല്‍കിയ കോര്‍ണര്‍ കിക്കില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ വലകുലുക്കിയ യാന്‍ വെര്‍ട്ടോങ്ങനാണ് കളി ആവേശത്തിലാക്കിയത്. മൂന്നു മിനുട്ടുകള്‍ക്കം മാറ്റ് റിച്ചി നല്‍കിയ ക്രോസ് വലയിലെത്തിച്ച ജോസ്‌ല്യു ന്യൂകാസിലിന് വേണ്ടി തിരിച്ചടിച്ചു.

എന്നാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ ഡെലെ അലിയിലൂടെ ടോട്ടനം വിജയതീരത്തെത്തി. മത്സരത്തിലുടനീളം ടോട്ടനം ആധിപത്യം നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ വിജയിക്കാനായത് ഹാരി കെയ്നും സംഘത്തിനും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.