കൊളംബോ: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനത്തിറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹെയര്‍സ്‌റ്റൈയിലിനെ ട്രോളി സോഷ്യല്‍ മീഡിയ. പാണ്ഡ്യ19 റണ്ണിന് പുറത്തായെങ്കിലും ഏവരുടെയും ശ്രദ്ധാകേന്ദ്രം പാണ്ഡ്യയായിരുന്നു. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആലിം ഹക്കീമാണ് പാണ്ഡ്യയ്ക്ക് ഈ പുതിയ രൂപം നൽകിയത്.

'ആലിം നിങ്ങൾ ഒരു മന്ത്രികനാണെന്ന്' പാണ്ട്യ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ട് ശേഷം അടിക്കുറുപ്പ് ഇട്ടു. അജിൻക്യ രഹാനെയ്ക്കും രോഹിത് ശർമ്മക്കും ആലിം തന്നെയാണ് മുടി ഒരുക്കിയതെങ്കിലും പാണ്ട്യയുടെ അത്രെയും എത്തിയില്ല. നീ ഹാര്‍ദിക് പാണ്ഡ്യയല്ല ഹെയര്‍സ്‌റ്റൈല്‍ പാണ്ഡ്യയാണെന്നാണ് ഒരാളുടെ ട്വീറ്റ്. തലയിൽ കീരി ആണോ എന്ന് ഒരാൾ ചോദിച്ചു. അമരീഷ് പുരിയുടെ ഒരു സിനിമയിലെ ഗെറ്റപ്പുമായും താരത്തെ സാമ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഹര്‍ഷാ ബോഗ്‌ലെയ്ക്ക് പാണ്ഡ്യയുടെ ഹെയര്‍സ്റ്റൈല്‍ അത്ര പിടിച്ചിട്ടില്ല.
പുതിയ ഹെയര്‍സ്റ്റൈല്‍ പാണ്ഡ്യയ്ക്ക് യോജിക്കുന്നില്ലെന്നാണ് ബോഗ്‌ലെയുടെ പക്ഷം. കഴിഞ്ഞ ദിവസം പാണ്ട്യയുടെ മുറിയിൽ ഒരു എലി കേറിയെന്നും ഭക്ഷണം ഒന്നും കിട്ടാത്തതിനാൽ അത് പാണ്ട്യയുടെ മുടി ഭക്ഷിച്ചെന്നും കളിയാക്കി ട്വീറ്റുകൾ ഉണ്ട്.
