ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒത്തുകളി ആരോപണം. രണ്ടു പ്രമുഖ താരങ്ങളെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്റി 20യില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഷര്‍ജീല്‍ ഖാന്‍ , ഖാലിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. വാതുവയ്പ്പു സംഘവുമായി ഇരുവരും ബന്ധപ്പെട്ടതിനാണ് നടപടിയെന്ന് കരുതുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടില്ല. അതേസമയം പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍നായകന്‍ ജാവേദ് മിയാന്‍ദാദ് രംഗത്തെത്തി.