ഓവല്‍: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ആവേശം പകര്‍ന്ന് ഷാജി പാപ്പനും സംഘവും. ന്യൂസീലന്‍ഡിലെ മൗണ്ട് മൗഗ്നൂയില്‍ നടക്കുന്ന ഇന്ത്യ-ഓസീസ് ഫൈനല്‍ കാണാന്‍ ഷാജി പാപ്പന്‍റെ ചുവപ്പ് മുണ്ടും കറുത്തും ഷര്‍ട്ടുമണിഞ്ഞ് മലയാളിക്കൂട്ടമെത്തി. ചെണ്ടമേളത്തോടെയാണ് ആരാധകര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നത്.

ഓസീസിന്‍റെ ഓരോ വിക്കറ്റ് വീഴ്ച്ചയും ഷാജി പാപ്പനും സംഘവും ആഘോഷമാക്കി. ഓവലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പതറി 216 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. ഇന്ന് വിജയിക്കാനായാല്‍ നാലാം ലോകകപ്പ് നേടി കൂടുതല്‍ ലോക കിരീടമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.