ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുവന്‍റസ്. എതിരാളികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആദ്യപാദത്തിൽ ഡിബാലയുടെ ഗോളിൽ യുവന്‍റസ് ജയിച്ചിരുന്നു...
ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുവന്‍റസ് ഇന്നിറങ്ങും. ഇറ്റാലിയന്‍ ക്ലബ്ബിന്‍റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം.
നേരത്തേ മാഞ്ചസ്റ്ററില്‍ നടന്ന ആദ്യപാദത്തിൽ ഡിബാലയുടെ ഗോളിൽ യുവന്‍റസ് ജയിച്ചിരുന്നു. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ചെക് ടീമായ വിക്ടോറിയ പ്ലിസനെയും ഷാക്തറിനെ മാഞ്ചസ്റ്റര്‍ സിറ്റിയും റോമയെ സിഎസ്‌കെഎ മോസ്കോയും ഗ്രീക്ക് ക്ലബ്ബായ എഇകെയെ ബയേൺ മ്യൂണിക്കും നേരിടും.
