മൊണാക്കോയില്‍ യൂവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പിലായിരുന്നു പ്രഖ്യാപനം

മൊണാക്കോ: യൂറോപ്പ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാന്. ദിമിത്രി പായറ്റ്, ഡീഗോ ഗോഡിൻ എന്നിവരെ പിന്തള്ളിയാണ് ഗ്രീസ്മാൻ അവാർഡ് നേടിയത്. ഗ്രീസ്‌മാന് 388 പോയിന്‍റും പായറ്റിന് 103 പോയിന്‍റും ഗോഡിന് 84 പോയിന്‍റും ലഭിച്ചു.

Scroll to load tweet…

കഴിഞ്ഞ സീസണിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ ഗ്രീസ്മാൻ നിർണായക പങ്കുവഹിച്ചിരുന്നു. ഫ്രാൻസിന്‍റെ ലോകകപ്പ് വിജയത്തിലും ഗ്രീസ്‌മാന്‍റെ കാലുകളുടെ സംഭാവന വലുതായിരുന്നു. മൊണാക്കോയില്‍ യൂവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പിലായിരുന്നു പ്രഖ്യാപനം.

Scroll to load tweet…