ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ, ലിയോണൽ മെസി എന്നിവരെ മറികടന്ന് മോഡ്രിച്ച് മികച്ച താരം

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം ക്രൊയേഷ്യൻ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ, ലിയോണൽ മെസ്സി എന്നിവരെ മറികടന്നാണ് മോഡ്രിച്ച് യുവേഫ പുരസ്കാരം സ്വന്തമാക്കിയത്. ക്രോയേഷ്യക്കായും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനായും പുറത്തെടുത്ത മികവാണ് മോഡ്രിച്ചിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച മിഡ്ഫീൽഡർക്കുള്ള പുരസ്കാരവും മോഡ്രിച്ചിനാണ്. മികച്ച ഗോൾകീപ്പറായി റയൽ മാഡ്രിഡിന്‍റെ കെയ്‍ലോർ നവാസും, ഡിഫൻഡറായി സെർജിയോ റാമോസും, സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാൾഡോയും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ പ്രധാനപ്പെട്ട പുരസ്കാരങ്ങളും റയൽ താരങ്ങൾ സ്വന്തമാക്കിയെന്ന പ്രത്യേകതയുമുണ്ട്. 

Scroll to load tweet…