ഫുട്ബോളില്‍ മുൻ ലോക ചാംപ്യൻമാരായ ജര്‍മനി മോശം പ്രകടനം തുടരുന്നു. നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകര്‍ത്തു. തോല്‍വി 60 ശതമാനം പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യം കാണാനാവാതെ...
മ്യൂണിച്ച്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ മുൻ ലോക ചാംപ്യൻമാരായ ജര്‍മനിക്ക് തോൽവി. നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമനിയെ തോൽപിച്ചത്. 30-ാം മിനുട്ടിൽ വിർജിൽ വാൻഡിക് ആണ് ആദ്യ ഗോൾ നേടിയത്. 86-ാം മിനുട്ടിൽ മെംഫിസ് ഡീപെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ വിജിനാൽഡം ഗോൾ പട്ടിക പൂർത്തിയാക്കി. കളിയുടെ 60 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഒരു ഗോൾ പോലും നേടാൻ ജർമനിക്കായില്ല. അടുത്ത മാസം 20ന് ഇരു ടീമുകളും രണ്ടാം പാദ മത്സരത്തിൽ ജർമനിയിൽ ഏറ്റുമുട്ടും.
യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളിലെ മറ്റൊരു മത്സരത്തിൽ അയർലൻഡ് ഡെൻമാർക്കിനെ സമനിലയിൽ തളച്ചു. അയർലന്‍റിന്‍റെ മൈതാനത്ത് നിറഞ്ഞു കളിച്ച ഡെൻമാർക്കിന് ഗോളവസരങ്ങൾ മുതലാക്കാനായില്ല. 66 ശതമാനം സമയവും ഡെൻമാർക്ക് താരങ്ങൾ പന്ത് കൈവശം വച്ചിട്ടും ഗോൾ നേടാൻ അയർലൻഡ‍് അനുവദിച്ചില്ല. സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ ഇല്ലാത്തത് ഡെൻമാർക്കിന് തിരിച്ചടിയായി. സമനിലയോടെ ഇരു ടീമുകകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടു.
