യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ഇംഗ്ലണ്ട്- ക്രോയേഷ്യ സൂപ്പര്‍ പോരാട്ടം. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ തിളങ്ങിയ സൂപ്പര്‍ ടീമുകളുടെ പോരാട്ടം കാണാന്‍ കാണികളുണ്ടാവില്ല...

യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ഇന്ന് ക്രോയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിന് റിജേക്ക സ്റ്റേഡിയത്തിലാണ് കളി തുടങ്ങുക. മത്സരം കാണാൻ കാണികൾക്ക് പ്രവേശനമില്ല. 2016ൽ ഇറ്റലി- ക്രോയേഷ്യ യൂറോകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഗ്രൗണ്ടിൽ സ്വസ്തിക ചിത്രം വരച്ചതിന് ക്രോയേഷ്യൻ ഫുട്ബോൾ ഫെഡറേഷനുള്ള ശിക്ഷയായാണ് കാണികളെ വിലക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ സ്റ്റേഡിയത്തിലെ ജീവനക്കാരും പൊലീസുകാരും മാധ്യമപ്രവ‍ർത്തകരും യുവേഫ പ്രതിനിധികളും മാത്രമേ കളികാണാൻ ഉണ്ടാവൂ. ലോകകപ്പ് സെമി ഫൈനലിൽ ക്രോയേഷ്യയോട് ഏറ്റ തോൽവിക്ക് പകരംവീട്ടാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലൻഡിനെ ബെൽജിയവും ഗ്രീസിനെ ഹങ്കറിയും നേരിടും.