ലോകകപ്പിന് ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കി ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹോളണ്ടിനെ തോല്‍പിച്ചു. 

പാരിസ്: യുവേഫ നേഷൻസ് ലീഗിലെ ഫ്രാൻസ്- ഹോളണ്ട് പോരാട്ടത്തിൽ ഫ്രാൻസിന് ജയം. പാരിസില്‍ നടന്ന മത്സരത്തില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാൻസ് തോൽപിച്ചു. പതിനാലാം മിനുറ്റിൽ എംബാപ്പയിലൂടെ ഫ്രാൻസ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ ബേബല്ലിലൂടെ ഹോളണ്ട് സമനില പിടിച്ചു. എന്നാല്‍ എഴുപത്തി നാലാം മിനുറ്റിൽ ജിറൂഡ് നേടിയ ഗോളിലൂടെ ഫ്രാൻസ് ജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജര്‍മനിയോട് ഫ്രാന്‍സ് സമനില വഴങ്ങിരുന്നു.