കസാഖിസ്ഥാൻ ജോർജിയയെയും, അർമേനിയ ലീചെസ്റ്റൈനെയും നേരിടും
പാരിസ്: യുവേഫ നേഷൻസ് ലീഗിന് ഇന്ന് തുടക്കമാവും. ജർമനി- ഫ്രാൻസ് സൂപ്പർ പോരാട്ടം രാത്രി 12.15ന് തുടങ്ങും. ലോക ചാമ്പ്യൻമാരായതിന് ശേഷം ഫ്രാൻസിന്‍റെ ആദ്യ മത്സരമാണിത്. ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായതിന്‍റെ നാണക്കേട് മാറ്റാനാണ് മുൻ ചാമ്പ്യൻമാരായ ജർമനി ഇറങ്ങുക.
കസാഖിസ്ഥാൻ വൈകിട്ട് ഏഴരയ്ക്ക് ജോർജിയയെയും, അർമേനിയ രാത്രി 9.30ന് ലീചെസ്റ്റൈനെയും നേരിടും. റാങ്കിംഗിൽ ഒപ്പമുള്ള ടീമുകൾക്കെതിരെ കളിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവേഫ നേഷൻസ് ലീഗ് തുടങ്ങുന്നത്. നാല് ഗ്രൂപ്പുകളിലായാണ് മത്സരം.
