സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. ഇന്ത്യ ഫൈനലിൽ വൈകിട്ട് ആറരയ്ക്ക് മാലദ്വീപിനെ നേരിടും. എട്ടാം സാഫ് കിരീടത്തിനരികെ ഇന്ത്യ. മൂന്ന് കളിയും ജയിച്ച് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് സ്റ്റീഫൻ കോൺസ്റ്റന്‍റൈന്‍റെ കുട്ടികൾ. നാളെയുടെ ടീം സ്വപ്നം കാണുന്ന കോച്ച് ഇത്തവണ കളിപ്പിക്കുന്നത് 23 വയസ്സിൽ താഴെയുള്ള താരങ്ങളെ.

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. ഇന്ത്യ ഫൈനലിൽ വൈകിട്ട് ആറരയ്ക്ക് മാലദ്വീപിനെ നേരിടും. എട്ടാം സാഫ് കിരീടത്തിനരികെ ഇന്ത്യ. മൂന്ന് കളിയും ജയിച്ച് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് സ്റ്റീഫൻ കോൺസ്റ്റന്‍റൈന്‍റെ കുട്ടികൾ. നാളെയുടെ ടീം സ്വപ്നം കാണുന്ന കോച്ച് ഇത്തവണ കളിപ്പിക്കുന്നത് 23 വയസ്സിൽ താഴെയുള്ള താരങ്ങളെ.

ആഷിഖ് കുരുണിയൻ ആണ് ടീമിലെ ഏക മലയാളി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയും തോൽപിച്ച ഇന്ത്യ സെമിഫൈനലിൽ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. നേപ്പാളിനെ കീഴടക്കിയാണ് മാലദ്വീപിന്‍റെ രണ്ടാം ഫൈനൽ പ്രവേശം.ലക്ഷ്യമിടുന്നത് രണ്ടാം കിരീടം.

2008ലാണ് മാലദ്വീപ് ആദ്യമായി ഫൈനലിൽ എത്തിയത്. ഇന്ത്യയെ ഒറ്റ ഗോളിന് തോൽപിച്ച് കിരീടം സ്വന്തമാക്കി. 2011ലെ ഫൈനലിൽ മാലദ്വീപിനെ തോൽപിച്ച് ഇന്ത്യ പകരം വീട്ടി