ക്രൈസ്റ്റ്ചർച്ച് : അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 29.3 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി. ഫൈനലിൽ ഇന്ത്യയുമായി ഏറ്റുമുട്ടുക ഓസ്ട്രേലിയയാണ്.

ആറ് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി നാലു വിക്കറ്റെടുത്ത ഇഷാൻ പൊറേലാണ് ഇന്ത്യയ്ക്ക് നെടും തൂണ്‍ ആയത്. റിയാൻ പരാഗ് നാലു ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂൽ സുധാകർ റോയ്, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും. ബാറ്റിങ്ങിൽ പാക്കിസ്ഥാന്റെ മൂന്നു ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കത്തിലെത്തിയത് - റൊഹൈൽ നാസിർ(18), സാദ് ഖാൻ(15), മുഹമ്മദ് മൂസ(11).