സമ്മര്‍ദ സാഹചര്യങ്ങളെ ധോണി കൈകാര്യം ചെയ്യുന്നത് ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീകാന്ത്.
മുംബൈ: ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റന് എം.എസ്. ധോണി നിരവധി ആരാധകരുണ്ട്. മറ്റു കായിക ഇനങ്ങള് കളിക്കുന്നവരില് പോലും ധോണി ആരാധകര് ഏറെയാണ്. അങ്ങനെയൊരാളാണ് പുരുഷ ബാഡ്മിന്റണ് ലോക മൂന്നാം നമ്പറായ ഇന്ത്യന് താരം കെ. ശ്രീകാന്ത്.
ഗോള്ഡ് കോസ്റ്റില് നടന്ന കോമണ്വെല്ത്ത് ഗെയിംസില് വെള്ളി നേടിയ ശേഷം ലോക ഒന്നാം റാങ്കിലേക്ക് ഉയര്ന്നിരുന്നു ശ്രീകാന്ത്. പിന്നീട ധോണിയാണ് തന്റെ മാതൃകയെന്ന് ശ്രീകാന്ത് പറഞ്ഞിരുന്നു. സമ്മര്ദ സാഹചര്യങ്ങളെ ധോണി കൈകാര്യം ചെയ്യുന്നത് ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീകാന്ത്.
ശ്രീകാന്തിന് ഒരു സര്പ്രൈസ് സമ്മാനവുമായെത്തിയിരിക്കുകയാണ് ധോണി. സ്വന്തം ധോണിയുടെ കൈയൊപ്പ് പതിഞ്ഞ ക്രിക്കറ്റ് ബാറ്റാണ് ധോണി ശ്രീകാന്തിന് സമ്മാനമായി നല്കിയിരിക്കുന്നത്. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്റര് എ.എസ്.കെ പ്രസാദാണ് ഹൈദരാബാദില് ബാറ്റ് എത്തിച്ചു കൊടുത്തത്. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളുമുണ്ടെന്ന് ധോണി ബാറ്റില് എഴുതിയിരിക്കുന്നു.
ഒരുപാട് സന്തോഷം തോന്നുന്നു. ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമായിത്. ശ്രീകാന്ത് പ്രതികരിച്ചു.
