18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്ക് അവസാന രണ്ട് ഓവറില്‍ വേണ്ടിയിരുന്നത് 34 റണ്‍സ്.
കൊളംബൊ: ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്കിയത് റൂബല് ഹുസൈന് എറിഞ്ഞ 19-ാം ഓവര്. 18 ഓവര് പൂര്ത്തിയാകുമ്പോള് ഇന്ത്യക്ക് അവസാന രണ്ട് ഓവറില് വേണ്ടിയിരുന്നത് 34 റണ്സ്. ക്രീസില് ആദ്യ പന്ത് നേരിടാന് ദിനേഷ് കാര്ത്തിക്. ആദ്യ പന്ത് ഫുള്ടോസ് ഹൊസൈന്റെ തലയ്ക്ക് മുകളിലൂടെ ലോങ് ഓണിലേക്ക്. രണ്ടാം പന്ത് ബൗണ്ടറിയിലേക്ക്. യോര്ക്കര് എറിയാനുള്ള ശ്രമം ലോങ് ഓണില് ബൗണ്ടറിയില് അവസാനിച്ചു.
മൂന്നാം പന്തില് വീണ്ടും സിക്സ്. ഹൊസൈന്റെ ഫുള് ഡെലിവറി ലെഗ് സ്റ്റംപില്. പന്ത് ബൗണ്ടറി കടക്കാന് മറ്റു കാരണമൊന്നും വേണ്ടി വന്നില്ല. അടുത്ത പന്തില് നഷ്ടമായി. അഞ്ചാം പന്തില് രണ്ട് റണ്. അവസാന പന്തില് ഡിവില്ലിയേഴ്സ് സ്റ്റൈലില് ഒരു തകര്പ്പന് സ്കൂപ്പ്. വീണ്ടും നാല് റണ്. ആ ഓവറില് പിറന്നത് 22 റണ്സ്.
അവസാന ഓവറില് വേണ്ടിയിരുന്നത് 12 റണ്. ആദ്യ മൂന്ന് പന്തില് നാല് റണ് മാത്രം. നാലാം പന്തില് വിജയ് ശങ്കര് ബൗണ്ടറി പായിക്കുന്നു. എന്നാല് അഞ്ചാം പന്തില് ശങ്കര് ലോങ് ഓഫില് ക്യാച്ച് നല്കി മടങ്ങി. ഇടിനിടെ കാര്ത്തിക് സ്ട്രൈക്കില് ഓടിയെത്തി. അവസാന പന്തില് കവറിന് മുകളിലൂടെയുള്ള ഫഌറ്റ് സിക്സ് ബംഗ്ലാദേശിന്റെ കഥ കഴിച്ചു.
