Asianet News MalayalamAsianet News Malayalam

ഇന്ത്യയോട് തോറ്റതിന് പിന്നാലെ ലങ്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

Upul Tharanga banned for two matches courtesy slow over rate
Author
First Published Aug 25, 2017, 10:59 PM IST

ധാംബുള്ള: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റതിന് പിന്നാലെ ശ്രീലങ്കയ്ക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്‍ ഉപുല്‍ തരംഗയെ രണ്ട് മത്സരത്തില്‍ നിന്ന് വിലക്കി. ഇതോടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ തരംഗയ്ക്ക് നഷ്ടമാവും.

ചമര കപുഗേദരയെ അടുത്ത രണ്ട് മത്സരങ്ങളിലേക്കുള്ള താല്‍ക്കാലിക നായകനായി തെരഞ്ഞെടുത്തിട്ടുണ്ട്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് അടുത്ത മത്സരം നഷ്ടമാവും. ഈ സാഹചര്യത്തില്‍ ഏകദിന ടീമിലേക്ക് ലഹിരു തിരിമന്നെ ടെസ്റ്റ് നായകന്‍ ദിനേശ് ചണ്ഡിമല്‍ എന്നിവരെ ലങ്ക തിരിച്ചുവിളിച്ചിട്ടുമുണ്ട്.

 ഗുണതിലകയ്ക്ക് പകരം തിരിമന്നെ ആവും ഡിക്‌‌വാലയ്ക്കൊപ്പം ലങ്കന്‍ ഇന്നിംഗ്സില്‍ ഓപ്പണറാകുക.അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 2-0ന് പുറകിലാണ് ലങ്ക. നിര്‍ണായക മൂന്നാം മത്സരവും തോറ്റാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ലങ്കയ്ക്ക് നഷ്ടമാവും.

Follow Us:
Download App:
  • android
  • ios